കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷന്റെ കേന്ദ്ര കമ്മിറ്റി അംഗവും ഫഹാഹീൽ ഏരിയ കൺവീനറുമായ ജേക്കബ് ബേബിക്കും കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ വനിതാവേദി ജോയിൻ കൺവീനർ ജിനി ജേക്കബിനും 29.08.25 ന് മംഗഫിൽ, ഡ്രീംസ് ഹാളിൽ നടന്ന യോഗത്തിൽ യാത്രയയപ്പ് നൽകി. നീണ്ട 25 വർഷത്തെ കുവൈറ്റ് പ്രവാസജീവിതം അവസാനിപ്പിച്ച് ജേക്കബും കുടുംബവും കാനഡയിലേക്ക് കുടിയേറുകയാണ്. വൈസ് പ്രസിഡന്റ് ബിനിൽ സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും ട്രഷറർ ശശികുമാർ നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജോബി, നൈജിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജൻ, ജോസ്, നൂര്‍ജഹാൻ മറ്റ് ‘കേര’ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
യാത്രയയപ്പ് നൽകി





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി