കുവൈത്ത് സിറ്റി: രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുന്നതിനായി കുവൈത്ത് സർക്കാർ പുതിയ ടൂറിസ്റ്റ് വിസകൾ നാളെ മുതൽ നടപ്പാക്കും. ഇതിനായി നാല് പ്രത്യേക വിസ വിഭാഗങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒന്നാം വിഭാഗം: ശക്തമായ പാസ്പോർട്ടും മികച്ച സാമൂഹിക-സാമ്പത്തിക നിലവാരവും ഉള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് നൽകുന്ന വിസ.
രണ്ടാം വിഭാഗം: ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർ, പ്രൊഫഷണൽ ജോലികളുള്ളവർ, അമേരിക്ക, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ വിനോദ വിസയോ റെസിഡൻസ് പെർമിറ്റോ ഉള്ളവർക്ക് നൽകുന്ന വിസ.
മൂന്നാം വിഭാഗം: സാമ്പത്തികവും സാമൂഹികവും തൃപ്തികരമായ നിലവാരമുള്ള മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്ക്.
നാലാം വിഭാഗം: കുവൈത്തിൽ നടക്കുന്ന പ്രത്യേക പരിപാടികൾ, ചടങ്ങുകൾ, കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുക്കുന്ന വിദേശ സന്ദർശകർക്കുള്ള വിസ.
സർക്കാർ വ്യക്തമാക്കുന്നത് പ്രകാരം, ഈ നീക്കം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കും അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയിലെ മത്സര ശേഷിക്കും വലിയ പിന്തുണ നൽകും.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്