കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി മാർത്തോമാ പാരിഷിന്റെ നേതൃത്വത്തിൽ 2025-2026 വർഷത്തെ കൊയ്ത്തുത്സവം – പാരീഷ് ഫെസ്റ്റിവൽ & റാഫിൾ ഡ്രോയുടെ ലോഗോ പ്രകാശനം ഇടവക ആരാധനമദ്യേ ഇടവക വികാരി റെവ. Dr. ഫിനോ എം. തോമസ് നിർവഹിച്ചു.
അബ്ബാസിയയിലും NECK ചർച്ചിലും വെച്ച് നടന്ന ചടങ്ങുകളിൽ ശ്രീ. തോമസ് പള്ളിക്കൽ, Dr. ജിബിൻ ജോൺ, ശ്രീ. ഉമ്മൻ ഫിലിപ്പ്, ശ്രീ. ജെഫ് ഐപ്പ്, ശ്രീ. തോമസ് ജോൺ (ജോസ്), ശ്രീ. മാത്യു കെ. തോമസ്, Dr. ബോബി ജോസഫ് തോമസ്, ശ്രീ. തോമസ് ജോൺ (റെജി), ശ്രീ. അനിൽ ചാക്കോ, ശ്രീ. മിലൻ ആലുങ്കൽ എന്നി ഇടവക അംഗങ്ങൾക്ക് ആദ്യ കൂപ്പണുകൾ നൽകി കൊണ്ട് വികാരി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ലോഗോ പ്രകാശനച്ചടങ്ങിൽ ഇടവകയുടെ ട്രസ്റ്റിമാരായ ശ്രീ ജിബി വർഗീസ് തരകൻ, ശ്രീ മാത്യു വർഗീസ് ശ്രീ ജോബി കെ . എം ആത്മായ ശ്രുശ്രൂഷകർ ശ്രീ തോമസ് മാത്യു ശ്രീ അലക്സ് ജേക്കബ്, റാഫിൾ കൂപ്പൺ കൺവീനർമാരായ ശ്രീ ജേക്കബ് മാത്യു ശ്രീ ജോർജ് ജേക്കബ് ശ്രീ എബ്രഹാം ജോൺ എന്നിവർ ചടങ്ങിൽ സന്നിധർ ആയിരുന്നു. കൊയ്ത്തുത്സവത്തിൽ എല്ലാവരും സജീവമായി പങ്കാളികളാകണമെന്ന് ഇടവക വികാരി എല്ലാവരെയും മീറ്റിംഗിൽ വെച്ച് ആഹ്വാനം ചെയ്തു.
നവംബർ 21-ന് വെള്ളിയാഴ്ച രാവിലെ 7.00 മുതൽ അബ്ബാസിയ സെൻട്രൽ സ്കൂൾ അങ്കണത്തിൽ വെച്ചാണ് വിവിധ പരിപാടികൾ നടക്കുന്നത്.
പൊതു സമ്മേളനത്തിൽ കുവൈറ്റിലെ കലാ സാംസ്കാരിക മേഖലയിലെ പ്രശസ്തരോടൊപ്പം മാർത്തോമ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത റൈറ്റ്. റെവ. Dr. യുയാക്കിം മാർ കൂറിലോസ് മുഖ്യ അതിഥിയാവും. കൂടാതെ പ്രശസ്ത പിന്നണിഗായകർ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.
കൊയ്ത്തുത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി 18 ൽ പരം കമ്മിറ്റികളും 250-ൽ അധികം ആളുകളും പ്രവർത്തനം ആരംഭിച്ചതായി സെക്രട്ടറിയും പാരീഷ് ഫെസ്റ്റിവലിന്റെ കൺവീനർ കൂടി ആയ ശ്രീ. ജോബി കെ.എം, പബ്ലിസിറ്റി കൺവീനർ ശ്രീ. തോമസ് പി. മാത്യു എന്നിവർ അറിയിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്