കുവൈറ്റ് സിറ്റി: സാൽമിയയിലെ പ്രധാന റോഡുകളിലൊന്നായ അൽ-മുഗീറ ബിൻ ശുബ സ്ട്രീറ്റ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.2025 ജൂലൈ 28, തിങ്കളാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് റോഡ് അടച്ചിടുന്നത്.
റോഡിൻ്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.ഹമദ് അൽ-മുബാറക് സ്ട്രീറ്റുമായുള്ള കവല മുതൽ പാസ്‌പോർട്ട് റൗണ്ട്എബൗട്ട് വരെയുള്ള ഭാഗത്താണ് റോഡ് അടച്ചിരിക്കുന്നത്.
വാഹനമോടിക്കുന്നവർക്ക് ഉണ്ടാകുന്ന അസൗകര്യം കണക്കിലെടുത്ത്, ഈ കാലയളവിൽ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും ട്രാഫിക് നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അഭ്യർത്ഥിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി