കുവൈറ്റ് : കുവൈത്ത് തൃശ്ശൂർ ജില്ലാ മുൻ സെക്രട്ടറിയും അബ്ബാസിയായ ഏരിയ മുൻ സെക്രട്ടറിയുമായി ഏറെ സജീവമായി പ്രവർത്തിച്ചിരുന്ന ഷുക്കൂർ ഇന്ന് രാവിലെ മരണപ്പെട്ടു.
നാട്ടിൽ മുസ്ലിം ലീഗിനും യൂത്ത് ലീഗിനും എം എസ് എഫിനും വേണ്ടി പ്രവർത്തിച്ച അദ്ദേഹം വളരെ ചെറുപ്പകാലത്ത് തന്നെ പ്രവാസി ആവുകയും കുവൈറ്റ് കെഎംസിസിയുടെ ജില്ലാ മണ്ഡലം ഏരിയ യൂണിറ്റ് തലങ്ങളിൽ എല്ലാം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഷുക്കൂറിന്റെ വേർപാട് ഏറെ വേദനാജനകമാണെന്ന് കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ പ്രസിഡണ്ട് ഹബീബുള്ള മുറ്റിച്ചൂർ പങ്കുവെച്ചു.
പാർട്ടിക്കും സമുദായത്തിനും സമൂഹത്തിനും വേണ്ടി പ്രവാസ മണ്ണിലും നാട്ടിലും നിരന്തരം ഇടപെടലുകൾ നടത്തിയ ഷുക്കൂറിന്റെ മരണം തൃശ്ശൂർ ജില്ല കെഎംസിസിക്കും തീരാനഷ്ടം ആണെന്ന് കെഎംസിസി ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു.





More Stories
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ
ഇൻഫോക് ഹവല്ലി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു
മൊബൈൽ ഫോൺകളും , മറ്റ് ഉപകരണങ്ങളും തവണ വ്യവസ്ഥയിൽ വാങ്ങി പണമാക്കി മാറ്റുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം;