തീയറ്റർ ഓഫ് കലാസദൻ സംഘടിപ്പിക്കുന്ന നാടകോത്സവം ജൂലൈ 4-ന് വൈകുന്നേരം 6 മണി മുതൽ കലാസദൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. വിവിധ നാടകങ്ങളും കലാപരിപാടികളും അരങ്ങേറു ന്നതായിരിക്കും
നാടൻ കലകളെയും പുതിയ പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഉത്സവത്തിന്റെ ലക്ഷ്യം. കുവൈറ്റിൽ സാമൂഹിക, സാംസ്‌കാരിക രംഗത്ത് പ്രശസ്തരായ ബാബുജി ബത്തേരി, ഷെമീജ് കുമാർ കെ കെ, നിക്സൺ ജോർജ്, വട്ടിയൂർകാവ് കൃഷ്ണകുമാർ തുടങ്ങിയവരും കലാസദൻ അംഗങ്ങളും പങ്കെടുക്കുന്നു.
സാമൂഹിക നന്മ എന്ന ലക്ഷ്യം ഉൾക്കൊണ്ട് കൊണ്ട് ലഹരിയ്ക്ക് എതിരെയുള്ള പോരാട്ടം
പ്രമുഖ നാടക പ്രവർത്തകൻ ആയ അനീഷ് അടൂർ രചന നിർവഹിച്ച്, അനൂപ് മറ്റത്തൂർ സംവിധാനം ചെയ്ത “തലമുറകളുടെ തല ഭാരം’ എന്ന നാടകവും, വട്ടിയൂർകാവ് കൃഷ്ണകുമാർ അവതരിപ്പിക്കുന്ന “ഹിഡൻ എനിമി ‘ എന്ന ഒറ്റയാൾ നാടകവും ഉണ്ടായിരിക്കുന്നതാണ്. നാടകോത്സവത്തോട് അനുബന്ധിച്ച് ഇശൽ ബാൻഡ് അവതരിപ്പിക്കുന്ന മുട്ടിപ്പാട്ടും, കൂടാതെ കലാസദൻ ഒരുക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്
എല്ലാ കലാപ്രേമികളെയും ഈ പ്രോഗ്രാമിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു
സ്നേഹപൂർവ്വം ടീം കലാസദൻ








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്