കുവൈറ്റിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ താമസ, തൊഴിൽ നിയമ ലംഘകരായ 2,700 വിദേശികളെ നാടുകടത്തി .
കുവൈറ്റിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ 2025 ഏപ്രിൽ മാസത്തിൽ മാത്രം 2,700 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിയമലംഘകരെ കണ്ടെത്തി നടപടിയെടുക്കുന്നതിനായി വ്യാപകമായ പരിശോധനാ ക്യാമ്പയിനുകൾ തുടരുകയാണ്.
2024-ൽ മാത്രം 35,000 വിദേശികളെ കുവൈത്ത് നാടുകടത്തിയിരുന്നു. ഇതിൽ ഭൂരിഭാഗവും താമസ നിയമലംഘകരാണ്. നാടുകടത്തലിനായി തടവിലാക്കപ്പെട്ടവരുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് മന്ത്രാലയം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട് .
കഴിഞ്ഞ നാല് വർഷത്തിനിടെ കുവൈത്തിൽ നിന്ന് 1,30,000 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു .
കുവൈറ്റിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘകരെ കണ്ടെത്തി നാടുകടത്തുന്നതിനായി സുരക്ഷാ സേനയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾ കുവൈത്തിലെ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി . നിയമലംഘനം കണ്ടെത്തിയാൽ കർശനമായ നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി