എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ (ഈ.ഡി.എ )കുവൈറ്റ്, എറണാകുളം ജില്ലയിലെ കരുത്തുറ്റ കാൽപന്ത് കളിക്കാരെ അണിനിരത്തിക്കൊണ്ട് അൽ മുല്ല എക്സ്ചെയ്ഞ്ച് -മായി സഹകരിച്ച് , കെ.ഇ.എഫ്.എ.കെ ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ടൂർണമെന്റിൽ,എറണാകുളം ജില്ലയുടെ രണ്ടു ടീമുകളെ ( മാസ്റ്റേഴ്സ്, സോക്കേഴ്സ്) കളിക്കളത്തിൽ ഇറക്കുന്നതിന്റെ മുന്നോടിയായി ജേഴ്സി പ്രകാശനം നടത്തി.
ഈ.ഡി.എ കുവൈറ്റിന്റെ പ്രസിഡണ്ട് ശ്രീ വർഗീസ് പോൾ രണ്ട് ടീമുകളുടെയും ക്യാപ്റ്റൻ മാർക്ക് (സോക്കർ – കൃഷ്ണചന്ദ്രൻ, മാസ്റ്റേഴ്സ് – സോബി ചപ്പാള) ജേഴ്സി പ്രകാശനം ചെയ്ത് കൈമാറി. ഈ.ഡി.എ ട്രഷറർ പ്രിൻസ് ബേബി, ജനറൽ കോഡിനേറ്റർ പ്രവീൺ മാടശ്ശേരി, അഡ്വൈസറി ബോർഡ് ചെയർമാൻ ജോയ് മാനാടൻ, വൈസ് പ്രസിഡണ്ട് അജി മത്തായി, മുൻ പ്രസിഡന്റ് ജിയോ മത്തായി, യൂണിറ്റ് കൺവീനർ ജോളി ജോർജ്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ മല്യ, സാബു പൗലോസ്, ജിജു പോൾ,അനു കാർത്തികേയൻ,ജോസഫ് റാഫേൽ, സുനിൽ ജോസഫ് കോമ്പാറ എന്നിവർ മറ്റു കളിക്കാർക്ക് ജേഴ്സി പ്രകാശനം ചെയ്തു നൽകി.
ഫുട്ബോൾ ടീമിന്റെ മാനേജറും എറണാകുളം ജില്ലാ അസോസിയേഷന്റെ ശ്രീ തോമസ് ചക്കാട്ടിൽ ടൂർണമെന്റിൽ പ്ലേയേഴ്സിനും ഒഫീഷ്യൽ വേണ്ട നിർദ്ദേശങ്ങളും എറണാകുളം ജില്ലാ അസോസിയേഷന് നന്ദിയും അറിയിച്ചു. അത്യന്തം വാശിയേറിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പാലക്കാടിനെ പരാജയപ്പെടുത്തി എറണാകുളം ജില്ല വിജയത്തിന്റെ ജൈത്രയാത്ര ആരംഭിച്ചു.
More Stories
ഹലാ ഇവൻസ് സിറ്റി ഗ്രൂപ്പ് കമ്പനി അക്കാദമീസ് & സ്കൂൾസ് സോക്കർ കാർണിവൽ വെള്ളി ശനി ദിവസങ്ങളിൽ
ഗാന്ധി സ്മൃതി കുവൈറ്റ് “സ്നേഹ സംഗമം 2025 ” ആഘോഷിച്ചു
കുവൈറ്റ് ഇന്ത്യൻ എംബസിയിൽ സ്ത്രീകൾക്കായുള്ള പ്രത്യേക യോഗ ക്ലാസ് സംഘടിപ്പിച്ചു