കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലുടനീളമുള്ള നിരവധി സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ശനിയാഴ്ച മുതൽ ഒരു ആഴ്ച വരെ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നിർദിഷ്ട പ്രദേശങ്ങളിൽ ഔദ്യോഗിക അറ്റകുറ്റപ്പണി ഷെഡ്യൂളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന സമയങ്ങളിൽ വൈദ്യുതി തടസ്സമുണ്ടാകുമെന്ന് മന്ത്രാലയം എക്ട് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്യ പ്രസ്താവനയിൽ വ്യക്തമാക്കി .അറ്റകുറ്റപ്പണിയുടെ സാഹചര്യങ്ങളും അനുസരിച്ച് വൈദ്യുതി മുടങ്ങുന്ന സമയദൈർഘ്യം നീട്ടുകയോ കുറയ്ക്കുകയോ ചെയ്യാമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വൈദ്യുതി മുടങ്ങുന്ന സമയങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാൻ മെയിന്റനൻസ് ഷെഡ്യൂൾ അവലോകനം ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വൈദ്യുതി പാഴാകാതിരിക്കാൻ മന്ത്രാലയം എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല