ആലുവ :ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ നഴ്സുമാരുടെ ഒരേയൊരു ദേശീയ സംഘടനയായ ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കേരളാ സംസ്ഥാന കമ്മിറ്റി ഓഫീസിന് വേണ്ടിയുള്ള കെട്ടിട സമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി .ദേശീയ പാതയിൽ ആലുവ പറവൂർ കവലയിലാണ് പ്രസ്തുത ഓഫീസിനു വേണ്ടിയുള്ള സ്ഥലം വാങ്ങിയിട്ടുള്ളത് . അഞ്ചു നിലകളിലായി രൂപകൽപന ചെയ്തിട്ടുള്ള കെട്ടിടത്തിൽ സംസ്ഥാന കമ്മിറ്റി ഓഫീസ് ,നഴ്സുമാർക്ക് വേണ്ടിയുള്ള ട്രെയിനിങ് സെന്റർ ,സ്കിൽ ലാബ് ,നഴ്സസ് കോഓപ്പറേറ്റീവ് സൊസൈറ്റി ,അതിഥി മന്ദിരം എന്നിവയാണുളളത് .

ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് പ്രൊഫ.ഡോ .റോയ് കെ ജോർജ് ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു . പ്രൊഫ .രേണു സൂസൻ തോമസ് ,സംസ്ഥാന പ്രസിഡന്റ് ,ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസ്തുത ചടങ്ങിൽ അധ്യക്ഷത വഹിച്ചു .പ്രൊഫ .പ്രമിന മുക്കോളത്ത് സംസ്‌ഥാന സെക്രട്ടറി , ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ .പ്രൊഫ വത്സാ കെ പണിക്കർ ,മുൻ സംസ്ഥാന സെക്രട്ടറി,സിസ്റ്റർ തോമസ് സീന മുൻ സംസ്ഥാന സെക്രട്ടറി , ഡോ .ജോസ്‌ലിൻ മാരിയറ്റ് ,ചെയർപേഴ്സൺ ,മെമ്പർഷിപ്പ് കമ്മിറ്റി ,പ്രൊഫ .ദീപാ കുമാരി വി എൻ ,ട്രഷറർ ,ഡോ .തസ്‌ലീം സാബിത്ത് കെ ,ജോയിന്റ് സെക്രട്ടറി, ശ്രീമതി .സിയാന എം ,ചെയർപേഴ്സൺ സോഷ്യോ എക്കണോമിക്ക് കമ്മിറ്റി , ,ശ്രീ .അൻസൽ എം എം എസ് എൻ എ അഡ്വൈസർ തുടങ്ങിയ അസോസിയേഷൻ ഭാരവാഹികൾ ആശംസകളർപ്പിച്ചു.





More Stories
അവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)യും Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.