ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: മാർഗദർശി പ്രഭാഷണ പരമ്പരയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് കെ. ഐ ജി വിപുലമായ പൊതു സമ്മേളനം സഘടിപ്പിക്കുന്നു. മെയ് 31 വൈകുന്നേരം 6:30 ന് മസ്ജിദിൽ കബീറിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മീഡിയവൺ മാനേജിങ് എഡിറ്റർ സി.ദാവൂദ് മുഖ്യാതിഥി ആയി പങ്കെടുക്കും. ‘ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയം’ എന്ന തലക്കെട്ടിൽ അദ്ദേഹം പ്രഭാഷണം നടത്തും. കൂടാതെ ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവരും പ്രഭാഷണങ്ങൾ നടത്തും. കെ.ഐ.ജി പ്രസിഡണ്ട് പി.ടി ശരീഫ്. അധ്യക്ഷത വഹിക്കും.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ