ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സാജു സ്റ്റീഫന് ലാൽ കെയേഴ്‌സ് യാത്രയയപ്പ് നൽകി. യോഗത്തിന് പ്രസിഡണ്ട് ഷിബിൻ ലാൽ അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആശംസകൾ നേർന്നു സംസാരിച്ചു . ജോസഫ് സെബാസ്റ്റ്യൻ , അനീഷ് നായർ, രാജേഷ് ആർ,ജെ,ജേക്കബ് തമ്പി, രാധാ ടി. നായർ, ലെനിൻ ഗോപാൽ, ബെൻസി കെ ബേബി , ജോർലി ജോസ് , പ്രമോദ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
സാജു സ്റ്റീഫൻ മറുപടി പ്രസംഗം നടത്തി . ഭാരവാഹികളോടും എല്ലാ അംഗങ്ങളോടും നന്ദി അറിയിച്ചു. ക്ലബ്ബിൻറെ ഉപഹാരം ഭാരവാഹികൾ കൈമാറി. ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ സംഘടനയായ ലാൽ കെയേഴ്‌സിൻ്റെ മീഡിയ കൺവീനർ, പി ആർ ഓ
എന്നി നിലകളിൽ സാജു സ്റ്റീഫൻ പ്രവർത്തിച്ചിരുന്നു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി