ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: യാത്രക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് കുവൈറ്റ് എയർവേയ്‌സ് വിമാനം വൈകി. ചില യാത്രക്കാർക്കിടയിൽ ഉണ്ടായ വഴക്കിനെ തുടർന്നാണ് വിമാനം വൈകിയതെന്ന് കമ്പനി എക്സ് പ്ലാറ്റ്‌ഫോമിൽ വ്യക്തമാക്കി.
മെയ് 3 ന് ബാങ്കോക്കിൽ നിന്ന് കുവൈറ്റിലേക്ക് KU 414 ലാണ് സംഭവം നടന്നത്. സംഘർഷത്തിൽ ഉൾപ്പെട്ട സ്ത്രീ പൗരന്മാരെ തടങ്കലിൽ വയ്ക്കാൻ ഉത്തരവിട്ടുകൊണ്ട് പബ്ലിക് പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിനുള്ളിൽ അക്രമത്തിന് പ്രേരിപ്പിച്ചതിന് ഇവർക്കെതിരെ കേസെടുത്തു.
സംഭവ സമയത്ത് യാത്രക്കാരുടെ സഹകരണത്തിന് കുവൈറ്റ് എയർവേയ്‌സ് നന്ദി അറിയിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ