ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയനും, എം സുരേഷിനും കുവൈത്ത് എയർപോർട്ടിൽ സ്വീകരണം നൽകി.
നാളെ നടക്കുന്ന സ്പീഡ് സ്പോർട്സ് അക്കാദമിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സ്പീഡ് സ്പോർട്സ് അക്കാദമിയിലൂടെ വളർന്നു വരുന്ന കുട്ടികളുടെ ഫുട്ബോൾ മത്സരങ്ങൾ വീക്ഷിക്കുവാനും അവർക്കുള്ള നിർദ്ധേശങ്ങൾ നൽകുവാനുമായി ഇന്ത്യയുടെ അഭിമാനമായ ഐ എം വിജയനും ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം എം സുരേഷും കുവൈത്തിൽ എത്തി. കുവൈത്ത് എയർവേർസ് ടെർമിനലിൽ ഇറങ്ങിയ ഫുട്ബോൾ താരങ്ങളെ സ്പീഡ് സ്പോർട്സ് അക്കാദമി പ്രവർത്തകർ സ്വീകരിച്ചു.
ഫെബ്രുവരി 9 ന് ഉച്ചയ്ക് 2 മണിമുതൽ രാത്രി 8 മണി വരെ ഫഹാഹീലുള്ള സൂക് സബാ ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ചാണ് കുട്ടികൾക്കുള്ള നിർദേശങ്ങൾ നൽകുക.





More Stories
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
സാമൂഹിക-ക്ഷേമ രംഗത്ത് ‘നാഫോ മാതൃക’ അനുകരണീയം: ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും