ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : പ്രവാസികൾക്കുള്ള കുടുംബ വിസ ഞായറാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് കുവൈറ്റ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. കുറഞ്ഞ ശമ്പളം 800 ദിനാർ , യൂണിവേഴ്സിറ്റി ബിരുദം, അവരുടെ പഠന മേഖലയുമായി പൊരുത്തപ്പെടുന്ന ജോലി എന്നിവയുൾപ്പെടെയുള്ള പുതിയ വ്യവസ്ഥകളിൽ ഫാമിലി വിസ നൽകും.
ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിംഗ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് എന്നിവരുടെ നിർദേശപ്രകാരമാണ് പുതിയ തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
More Stories
ഒ ഐ സി സി കുവൈറ്റ് നാഷണൽ കമ്മിറ്റി “വേണു പൂർണിമ – 2025 ” സംഘടിപ്പിക്കുന്നു
നാട്ടിൽപോകാനിരിക്കെ പാലക്കാട് സ്വദേശിയായ യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
കുവൈറ്റിൽ ബുധനാഴ്ച വരെ ശക്തമായ കാറ്റും , പൊടിക്കാറ്റും തുടരാൻ സാധ്യത