ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട. അഞ്ച് ലക്ഷം ദിനാർ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. 35 കിലോഗ്രാം ഷാബുവും 300,000 ക്യാപ്റ്റഗൺ ഗുളികകളും രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് ആഭ്യന്തര മന്ത്രാലയം തകർത്തത്.
മന്ത്രാലയം പ്രസിദ്ധീകരിച്ച പ്രസ്താവന പ്രകാരം, ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ ഉദ്യോഗസ്ഥർക്ക് രണ്ട് പേരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞുവെന്നും അവരുടെ വാഹന പരിശോധനയിൽ 35 കിലോഗ്രാം ഷാബുവും 300,000 ക്യാപ്റ്റഗൺ ഗുളികകളും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വാഹനത്തിന്റെ ആന്തരിക ഭാഗങ്ങൾക്കുള്ളിൽ രഹസ്യ അറ. കണ്ടുകെട്ടിയ വസ്തുക്കളുടെ വിപണി മൂല്യം അഞ്ച് ലക്ഷത്തിലേറെ കുവൈറ്റ് ദിനാറായി കണക്കാക്കപ്പെടുന്നു, അവയ്ക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ അധികാരികൾക്ക് റഫർ ചെയ്തു .





More Stories
തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ കർശന നിയമനടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
നഴ്സുമാർക്കായി വിവിധ മേഖലകളിൽ താമസസൗകര്യങ്ങൾ നിർമ്മിക്കാനൊരുങ്ങി കുവൈറ്റ് : ടെൻഡർ നടപടികൾ പുരോഗമിക്കുന്നു
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ