ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കാലാവസ്ഥ വാരാന്ത്യത്തിൽ താരതമ്യേന ചൂട് കുറയുമെന്നും തീരപ്രദേശങ്ങളിൽ ആപേക്ഷിക ആർദ്രതയും രാത്രിയിൽ മിതമായ താപനിലയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ന്യൂനമർദ്ദം കുറയുന്നത് തുടരുമെന്നും ചൂടുള്ള കാറ്റിനൊപ്പം അസ്ഥിരമായ തെക്കുകിഴക്കൻ കാറ്റും ഉണ്ടാകുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പ്രസ്താവനയിൽ പറഞ്ഞു. ഇന്ന് ചൂട് 41 ഡിഗ്രിയിൽ എത്തും, നാളെ അത് 39-42 ഡിഗ്രി വരെ ഉയരും, അതുപോലെ ശനിയാഴ്ചയും, എന്നാൽ രാത്രിയിൽ അത് 28-22 ഡിഗ്രി പരിധിയിലേക്ക് താഴും.
More Stories
FICCI അറബ് കൗൺസിൽ ചെയർമാനായി നിയമിതനായി ലുലു ഫിനാൻഷ്യൽ ഹോൾഡിംസ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്
കുവൈറ്റിൽ പ്രവാസി തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതകളിലും തൊഴിൽ പദവികളിലും മാറ്റം വരുത്തുന്നത് താൽക്കാലികമായി നിർത്തലാക്കി
ടിഫാക്ക് ജഴ്സി പ്രകാശനം ചെയ്തു