ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ വാർഷിക കൺവൻഷൻ ഒക്ടോബർ 4 ,5 ,6 (ബുധൻ-വെള്ളി) വൈകിട്ട് 7 .00 മുതൽ 9.00 വരെ നാഷണൽ ഇവാഞ്ചലിക്കൽ (എൻ.ഈ.സി.കെ ) പള്ളിയിലും പാരിഷ് ഹാളിലും വെച്ച് നടത്തപ്പെടുന്നു. സുപ്രസിദ്ധ വേദ പണ്ഡിതനായ ഇവാ. ബിജു ചുവന്നമണ്ണ് ദൈവവചനം പ്രഘോഷിക്കും .കെ . ടി .എം. സി . സി ഗായകസംഘത്തോടപ്പം ബ്രദർ . സ്റ്റാൻലി എബ്രഹാം റാന്നി ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.
കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സ്ഥാപിതമായിട്ടു 70 വർഷങ്ങൾ പിന്നിടുകയാണ്. മാർത്തോമ്മ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളിൽ നിന്നായി 28 ൽ പരം സഭകളെ കെ.റ്റി.എം സി സി പ്രതിനിധാനം ചെയ്യുന്നു.നൂറു രാജ്യങ്ങളിൽ നിന്നായി 85 ൽ പരം സഭകൾ ആരാധിക്കുന്ന നാഷണൽ ഇവാഞ്ചലിക്കൽ (എൻ.ഈ.സി.കെ) യുടെ ഭരണ ചുമതല നിർവ്വഹിക്കുന്നത് കെ . ടി .എം. സി . സി ആണ് .കൺവെൻഷൻറെ പ്രവർത്തങ്ങൾക്കായി റോയി കെ. യോഹന്നാൻ (എൻ.ഈ.സി.കെ സെക്രട്ടറി ) സജു വി. തോമസ് (പ്രസിഡന്റ) റെജു ഡാനിയേൽ ജോൺ (സെക്രട്ടറി) വിനോദ് കുര്യൻ (ട്രഷറാർ), അജോഷ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു.





More Stories
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം : ഇൻകാസ് കുവൈത്ത് സ്മരണാഞ്ജലി അർപ്പിച്ചു; 15 വീൽചെയറുകൾ കൈമാറികുവൈത്ത്:
കേരള അസോസിയേഷൻ കുവൈറ്റിന്റെ ‘കിക്ക് 2026’ ചാമ്പ്യന്മാരായി ഫോക് കണ്ണൂർ