ന്യൂസ് ബ്യൂറോ ,കുവൈറ്റ്
കുവൈറ്റ് സിറ്റി : സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ വിലാസങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ബാച്ചിലർമാർക്ക് വിലക്ക് ഏർപ്പെടുത്തി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി ). പാസിയുടെ വെബ്സൈറ്റിലും നടപടിക്രമങ്ങളിലും സംവിധാനങ്ങളിലും സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ ബച്ചിലാർമാരുടെ രജിസ്ട്രേഷൻ തടയുന്നതിനുള്ള നടപടികൾ ചേർത്തു. സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാരെ പാർപ്പിക്കുന്നത് തടയാനുള്ള സർക്കാരുകളുടെ നീക്കത്തിന്റെ തുടർച്ചയായാണ് ഈ നടപടി.
പ്രോപ്പർട്ടി ഉടമയ്ക്ക് ഇപ്പോൾ സഹേൽ ആപ്പ് വഴി താമസക്കാരുടെ വിശദാംശങ്ങൾ കാണാമെന്നും ഏതെങ്കിലും ഡാറ്റ തെറ്റാണെന്ന് കണ്ടെത്തിയാൽ സ്വയമേവ പരാതി ഫയൽ ചെയ്യാൻ അവരെ അനുവദിക്കുമെന്നും ആവശ്യാനുസരണം തിരുത്തലുകൾക്ക് സൗകര്യമൊരുക്കുമെന്നും പാസി അറിയിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ