ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹേൽ ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. വർക്ക് പെർമിറ്റ് റദ്ദാക്കൽ, റെസിഡന്‍സ് ഭേദഗതി തുടങ്ങിയ സേവനങ്ങളാണ് ആപ്പില്‍ പുതുതായി ചേര്‍ത്തത്. ഇതോടെ രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും വ്യാപാര കമ്പനികള്‍ക്കും ഓണ്‍ലൈന്‍ വഴി ജീവനക്കാരുടെ വർക്ക് പെർമിറ്റ് സേവന ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
ആപ് വഴി ലഭിക്കുന്ന അപേക്ഷകള്‍ അവലോകനം ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തുടര്‍ന്ന് അപേക്ഷയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മുന്നൂറോളം ഇലക്ട്രോണിക് സേവനങ്ങളാണ് സഹേല്‍ ആപ് വഴി ലഭ്യമാക്കുന്നത്. സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സഹേൽ ആപ് ഒരുക്കിയിട്ടുള്ളത്.
More Stories
കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നാളെ, വെള്ളിയാഴ്ച (02/05/2025) താൽക്കാലികമായി ശുദ്ധജലവിതരണം തടസ്സപ്പെടും
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.