ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളി ക്ഷാമം നേരിടാൻ ആഫ്രിക്കന്‍ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിക്കാൻ കുവൈറ്റ് ഒരുങ്ങുന്നു. ഇതിനായി സിയറലിയോൺ, ബെനിൻ, നൈജീരിയ അധികൃതരുമായി ചര്‍ച്ച ആരംഭിച്ചു. ജനംസംഖ്യാനുപാതം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. ആവശ്യമായ പഠനങ്ങൾ പൂർത്തിയായാൽ, വിദേശകാര്യ മന്ത്രാലയവുമായും പബ്ലിക്ക് അതോറിറ്റി ഓഫ് മാൻപവറുമായും അന്തിമ കരാറുകളിൽ ഒപ്പുവെക്കാൻ ഈ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ കുവൈറ്റിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
നിലവില്‍ ഇന്ത്യ, ഇന്തോനേഷ്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഭൂരിപക്ഷവും. ഫിലിപ്പീൻസ് കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് വിലക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. റിക്രൂട്ട്മെന്റിനായി ഫിലിപ്പീൻസിനെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാനാണ് കുവൈറ്റ് തയാറെടുക്കുന്നത്. ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കുന്ന ഏജന്‍സികള്‍ക്കു കൂടുതല്‍ നിബന്ധനകളും നിയമങ്ങളും ഏര്‍പ്പെടുത്തും.
നിയമലംഘനം നടത്തിയ ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍മാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
More Stories
കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നാളെ, വെള്ളിയാഴ്ച (02/05/2025) താൽക്കാലികമായി ശുദ്ധജലവിതരണം തടസ്സപ്പെടും
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്