ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: അന്താരാഷ്‌ട്ര കേബിൾ കണക്ഷൻ വിച്ഛേദിക്കപ്പെട്ടതിനാൽ നിരവധി ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ ഇന്റർനെറ്റ് സേവനങ്ങളിൽ തടസ്സം നേരിട്ടതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) റിപ്പോർട്ട് ചെയ്തു.
കുവൈത്തിലെ രാജ്യാന്തര ശൃംഖലയെയും ആശയവിനിമയ ശൃംഖലയെയും ബന്ധിപ്പിക്കുന്ന കേബിൾ ബന്ധമാണ് തകരാറിലായത്. കെയ്‌റോ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഫലമായി സിറ്റി ഡിവൈഡറിൽ നിന്ന് ഉമ്മുൽ-ഹൈമാൻ ഡിവൈഡറിലേക്ക് ഏകദേശം 8 കിലോമീറ്റർ അകലെ കേബിൾ മുറിഞ്ഞതായി ട്വിറ്റർ അറിയിപ്പിൽ എത്തിസലാത്ത് സ്ഥിരീകരിച്ചു. കേടായ കേബിൾ നന്നാക്കാൻ ആവശ്യമായ നടപടികൾ തങ്ങളുടെ ടീം സ്വീകരിക്കുന്നുണ്ടെന്ന് കമ്പനി ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ