ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചി.സൗദ് അൽ-ദബ്ബൂസ് , സ്വകാര്യ, മോഡൽ ഭവനങ്ങളിൽ താമസിക്കുന്ന ബാച്ചിലേഴ്സ് പ്രതിഭാസം പരിമിതപ്പെടുത്തുന്നതിനായി രൂപീകരിച്ച കമ്മിറ്റിയുടെ യോഗത്തിൽ അംഗീകരിച്ച ഒരു പുതിയ നടപടിക്രമം വെളിപ്പെടുത്തി. ബാച്ചിലർമാർക്ക് വാടകയ്ക്ക് നൽകുന്നതിനായി സ്വകാര്യ വീടുകളിലെ ഏതെങ്കിലും വസ്തുവകകൾ ചൂഷണം ചെയ്തതിന് തെളിവ് ലഭിച്ചാൽ വിദേശ നിക്ഷേപകനെ നാടുകടത്തുന്നതാണ് നടപടിക്രമമെന്ന് അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
വിവിധ സ്വകാര്യ, മോഡൽ റസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാരുടെ വസതികളായി ഉപയോഗിക്കുന്ന ഏകദേശം 1,156 വീടുകൾ മുനിസിപ്പാലിറ്റി നിരീക്ഷിച്ചതായി അൽ-ദബ്ബൂസ് അറിയിച്ചു.





More Stories
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ
ഇൻഫോക് ഹവല്ലി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു
മൊബൈൽ ഫോൺകളും , മറ്റ് ഉപകരണങ്ങളും തവണ വ്യവസ്ഥയിൽ വാങ്ങി പണമാക്കി മാറ്റുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം;