ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റിന്റെ 24-ാം വാർഷികാഘോഷമായ “സാരഥിയം 2023” ന്റെ ഫ്ലയർ 2023 മെയ് 26 ന് പ്രകാശനം ചെയ്തു.
ട്രസ്റ്റ് വാർഷിക ജനറൽ ബോഡി യോഗത്തിൽ സാരഥി കുവൈറ്റ് ഭാരവാഹികളുടേയും അംഗങ്ങളുടേയും സാന്നിദ്യത്തിൽ സാരഥിയം 2023 ജനറൽ കൺവീനർ സുരേഷ് ബാബു, ആക്ടിങ് പ്രസിഡന്റ് ബിജു ഗംഗാധരൻ എന്നിവർ ചേർന്ന് ബി ഇ സി കുവൈറ്റ് മാർക്കറ്റിംഗ് ഹെഡ് റാം ദാസിന് നൽകിയാണ് പ്രകാശനം ചെയ്തത്.
വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത് , ട്രഷറർ ദിനു കമൽ,ട്രസ്റ്റ് ചെയർമാൻ ജയ കുമാർ, സുരേഷ് കെ പി, ട്രസ്റ്റ് സെക്രട്ടറി ജിതിൻ ദാസ്,മറ്റ് സാരഥി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.