ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സെന്റ്.തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2023-24 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും മംഗഫ് ബഥേൽ ചാപ്പലിൽ വെച്ച് നടത്തപെട്ടു.
ഇടവക അഡ്മിനിസ്ട്രേറ്റീവ് വികാരി റവ.ഫാ.ഡോ.ബിജു പാറയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് കെ.സി ബിജു ഏവർക്കും സ്വാഗതം ആശംസിച്ചു.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ അനുഗ്രഹ പ്രഭാഷണം നൽകി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
പ്രവർത്തന വർഷത്തെ മെമ്പർഷിപ്പ് വിതരണം കെ.മാത്യു ജോർജിന് നല്കി നിർവഹിച്ചു
ഇടവക ട്രസ്റ്റി എ.അലക്സാണ്ടർ എബ്രഹാം ആശംസ രേഖപ്പെടുത്തി.
ആക്ടിംഗ് സെക്രട്ടറി അനു പാടത്തറ,പ്രസ്ഥാനം ജോയിന്റ് സെക്രട്ടറി സാനു ഐസക്ക് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിന് യുവജനപ്രസ്ഥാന സെക്രട്ടറി റോണി നന്ദി രേഖപ്പെടുത്തി.





More Stories
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ
ഇൻഫോക് ഹവല്ലി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു
കല (ആർട്ട്) കുവൈറ്റ് “നിറം 2026” ശിശുദിന ചിത്രരചനാ മത്സരം 2026 നവംബർ 13 വെള്ളിയാഴ്ച.