ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : തനിമ കുവൈറ്റ് സൗഹൃദത്തനിമയോടനുബന്ധിച്ച സംഘടിപ്പിച്ച ചടങ്ങിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജറും തനിമ അഡ്വൈസറി ബോർഡ് അംഗവും ആയ അഡ്വ. പി. ജോൺ തോമസിനു ഊഷമളമായ യാത്രയപ്പ് മലയാളി സമൂഹത്തിന്റെ പരിഛേദമായി.
കുവൈറ്റിലെ സംഘടനകളുടെ വളർച്ചയ്ക്ക് പാത്രമാകാൻ യുണൈറ്റഡ് ഇന്ത്യൻ സ്കൂളും അതിനു അവസരം ഒരുക്കി കൂടെ നിന്ന അഡ്വ. പി ജോൺ തോമസും എന്നും കുവൈറ്റ് പ്രവാസികളുടെ ഓർമ്മകളിൽ ഉണ്ടാകും എന്ന് തനിമ ജെന. കൺവീനർ ബാബുജി ബത്തേരി ഓർമ്മിപ്പിച്ചു. പെൺതനിമ കൺവീനർ ഉഷ ദിലീപ് തനിമയുടെ യാത്രയയപ്പ് സന്ദേശം കൈമാറി. ഫാദർ ഡേവിസ് ചിറമേൽ യാത്രയയപ്പ് സമ്മേളനം ഉത്ഘാടനം ചെയ്തു. ബിഇസി എക്സ്ചേഞ്ച് സിഇഒ മാത്യു വർഗ്ഗീസ്, മെട്രോ ക്ലിനിക്ക് സിഇഒ മുസ്തഫ ഹംസ പയ്യന്നൂർ, ഡോ: അമീർ അഹമദ് , ജേക്കബ് മാത്യു, ജേക്കബ് വർഗ്ഗീസ്, സുരേഷ് കെ.പി എന്നിവർ ആശംസകൾ അർപ്പിച്ചു. ഐബിപിസി, ഫോക്കസ് കുവൈത്ത്, വയനാട് അസോസിയേഷൻ, ബിഷമോർ കോളേജ് അലുംനി, എച്.എസ്.പി.എ, പാൽപക്, സാരഥി, ഫോക്ക് , ഗാന്ധിസ്‌മൃതി അടക്കം വിവിധ സംഘടനകൾ അഡ്വ. പി ജോൺ തോമസിനു സ്നേഹോപഹാരം കൈമാറി.
തനിമ കുവൈറും കുവൈത്തിലെ വിവിധ സംഘടനകളും നൽകിയ സ്നേഹവും ആദരവും കൈപറ്റുന്നതിനൊപ്പം എന്നും കുവൈറ്റിൻ്റെ നല്ല ഓർമകളിൽ നിലനിൽക്കും എന്ന് അഡ്വ. പി ജോൺ തോമസ് മറുപടി പ്രസംഗത്തിൽ അറിയിച്ചു. ഇതേ യോഗത്തിൽ ഉന്നതവിദ്യാഭ്യാസത്തിനു നാട്ടിലേക്ക് പോകുന്ന കുട്ടിത്തനിമ അംഗം ജോഷ് സാവിയോയ്ക്ക് തനിമയുടെ ഉപഹാരം നൽകി ആദരിച്ചു.
ഷൈജു പള്ളിപ്പുറം പരിപാടികൾ നിയന്ത്രിച്ചു. ഷാജി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ജോണി കുന്നേൽ സ്വാഗതവും റുഹൈൽ നന്ദിയും അറിയിച്ചു.





More Stories
അവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)യും Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.