ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷന്റെ (സഹേൽ) ഒന്നര വർഷത്തിനുള്ളിൽ ആപ്ലിക്കേഷന്റെ ഉപയോക്താക്കളുടെ എണ്ണം പത്ത് ലക്ഷം കടന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദിനപത്രം റിപ്പോർട്ട് ചെയ്തു. 2021 സെപ്റ്റംബർ 15-ന് ആണ് ആപ്ലിക്കേഷൻ പ്രവർത്തനമാരംഭിച്ചത്.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) യുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, നാളിതുവരെ, ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ പങ്കാളിത്തം ആപ്ലിക്കേഷനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മേൽപ്പറഞ്ഞ കാലയളവിൽ 10.6 ദശലക്ഷത്തിലധികം ഇടപാടുകൾ ഇതിലൂടെ നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ 29 സർക്കാർ ഏജൻസികളുടെ സേവനം സഹേൽ ആപ്ലിക്കേഷനിൽ ലഭ്യമാണ്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ