ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ യുവ ഗായകൻ സയൂഫ് കൊയിലാണ്ടിയും മാപ്പിളപാട്ട് ഗായകൻ മുജീബ് കല്ലായിപ്പാലം എന്നിവർ ഗാനങ്ങൾ ആലപിച്ച് റാസിഖ് കുഞ്ഞിപ്പള്ളി രചനയും സംഗീതവും നിർവ്വഹിച്ച് അനീഷ് ആലപ്പുഴ നിർമ്മിച്ച ആൽബം ‘ഒരു അൽഗോരിത പ്രണയം’ എന്ന ആൽബം അബ്ബാസിയയിൽ വച്ചു നടന്ന കോഴിക്കോട് അസോസിയേഷൻ പ്രോഗ്രാമിൽ കുവൈറ്റിലെ സാമൂഹിക പ്രവർത്തകനും കെ. എൽ കുവൈറ്റ് ഫൗണ്ടറുമായ സിറാജ് കടയ്ക്കൽ ഫാദർ:ഡേവിഡ് ചിറമേൽ
‘മെഡെക്സ് മെഡിക്കൽ കെയർ’ ചെയർമാൻ മുഹമ്മദ് അലിവി പി എന്നിവർ ചേർന്നു പ്രകാശനം ചെയ്തു.
ചടങ്ങിൽ ഷാഫി കൊല്ലം, നജീബ് മണമ്മൽ, ഷാഫിമാക്കാത്തി, ഷമീദ്, റഫീഖ് ഒളവറ,നിസ്സാം കടയ്ക്കൽ ഷാമോൻ പൊൻകുന്നം, ഷാനവാസ് ബഷീർ ഇടമൺ, ഷബീർ, ഇസ്മായിൽ ഇസ്മു എന്നിവർ സന്നിതരായിരുന്നു. മില്ലേനിയം ഓഡിയോസ് ഉടൻതന്നെ ആൽബം റിലീസ് ചെയ്യുന്നതാണ്.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല