ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ 2023 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
അബ്ബാസിയ ഹൈഡൈൻ ഹാളിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറ് ജിജു മോളേത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി ബിജു സ്വാഗതവും മുൻ പ്രസിഡന്റുമാരായ മാത്യൂസ് ഉമ്മൻ, ബിജോ പി.ബാബു എന്നിവർ ആശംസ അറിയിച്ചു.യോഗത്തിൽ ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ടും ട്രഷറർ എ.ജി സുനിൽകുമാർ പ്രവർത്തന വർഷത്തെ വാർഷിക കണക്കും ജോയി ജോർജ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് ഉപദേശക സമിതി ചെയർമാൻ അനു പി.രാജൻ വരണാധികാരിയായ യോഗത്തിൽ 2023 പ്രവർത്തന വർഷത്തെ ഭാരവാഹികളായി ശ്രീകുമാർ എസ്.നായർ (പ്രസിഡന്റ്), കെ.സി ബിജു (വൈസ് പ്രസിഡൻറ്), അനിഷ് എബ്രഹാം (ജനറൽ സെക്രട്ടറി), എ.ജി സുനിൽ കുമാർ (ട്രഷറർ), ബിജുകോശി (ജോ.സെക്രട്ടറി), ഷഹീർ മൈദീൻ കുഞ്ഞ് (ജോ. ട്രഷറർ), ആദർശ് ഭുവനേശ് (പി.ആർ.ഒ) എന്നിവരേയും ഓഡിറ്റർ ആയി ജോയി ജോർജ്നേയും ഉപദേശക സമതിയിലേക്ക് ജിജു മോളേത്ത് (ചെയർമാൻ), മാത്യുസ് ഉമ്മൻ, ബിജോ പി.ബാബു, വില്യം കുഞ്ഞ്കുഞ്ഞ് എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.
അനു പി.രാജൻ, റിജോ കോശി, അജോ സി.തോമസ്, ബിനു പൊടിയൻ, വിഷ്ണുരാജ്, ജയൻ ജനാർദ്ദൻ, ടെറി തോമസ്, ജയകൃഷ്ണൻ, വിനു ദിവാകരൻ, സി.ആർ.റിൻസൺ,മനീഷ് സി.തങ്കച്ചൻ, ജെറോം മാത്യു, കലേഷ് കുമാർ,ആഷാ സാമുവൽ,സുജ സുനിൽ എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ. പ്രസിഡൻറ് ശ്രീകുമാർ എസ്. നായർ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.





More Stories
അവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)യും Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.