ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സ്പന്ദനം കുവൈറ്റ് ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ മെഗാഷോ നക്ഷത്രനിലാവ് 2023 ക്രിസ്തുമസ് ന്യൂഈയർ പ്രോഗ്രാം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും (CEO) യും ആയ ഹംസ പയ്യന്നൂർ പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിച്ചു.
പ്രസിഡന്റ് ബിജുഭവൻസിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരികയോഗത്തിൽ കുവൈറ്റിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ മനോജ് മാവേലിക്കര, മുബാറക് കാമ്പ്രത്ത്, സത്താർ കുന്നിൽ ,പി.എം. നായർ , ചെസ്സിൽ രാമപുരം, ശ്രീകുമാർ തുടങ്ങിയവർ സാധാരണക്കാരായ പ്രവാസികൾ പ്രവാസ ലോകത്ത് നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്
സംസാരിച്ച് വിലയിരുത്തുകയും ആശംസകൾ നേരുകയും ചെയ്തു. സുരേഷ് കുമാർ (സെക്ര) സ്വാഗതവും ഷൈനി (വൈ: പ്രസി) സജിമാത്യൂ (ട്രെഷറർ) സംഗീത (ജോ: ട്രെഷറർ) സുനിത തുടങ്ങിയവർ ആശംസ പ്രസംഗവും നടത്തി.
ഒപ്പന,കോൽക്കളി , ഡാൻസ് തുടങ്ങിയ കൂട്ടുകാർ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികളും പാണ്ഡവാസ് കൊച്ചിയും, പൊലിക കുവൈറ്റും ചേർന്ന് അവതരിപ്പിച്ച നാടൻ പാട്ടുകൾ പരിപാടിക്ക് മാറ്റ്ക്കൂട്ടി . എക്സിക്ക്യൂട്ടീവ് അംഗങ്ങളായ മുബീർ, സക്കീർ , അനുഡേവിസ്, ഹനീഫ, ഹുസൈൻ. എ.കെ, ജോൺമാത്യൂ ,സൂസൻ , ജെമീല, അസ്മ, പ്രീയ, മായ, ശരത്ത്, സുലേഖ, സീന, പ്രദീപ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.





More Stories
അവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)യും Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.