കുവൈറ്റ് സിറ്റി : കുവൈത്തിൽ അത്യാഹിത കേസുകളിൽ എല്ലാ സർക്കാർ ആശുപത്രികളിലും സ്വദേശി-വിദേശി ഭേദമില്ലാതെ സൗജന്യ ചികിത്സ നൽകിവരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഗുരുതര ഹൃദയ സംബന്ധമായ രോഗമുള്ള വിദേശികൾക്ക് അടിയന്തര ശസ്ത്രക്രിയകളും കാർഡിയാക് കത്തീറ്ററൈസേഷൻ ചികിത്സയും മരുന്നുകളും സൗജന്യമായാണ് നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അടിയന്തിര കേസുകളിൽ എല്ലാ രോഗികളുടെയും ജീവൻ സംരക്ഷിക്കുന്നതിനാണ് പ്രധാന്യമെന്നും ധാർമ്മിക വശത്തിന് മുൻഗണന നൽകി വിവേചനമില്ലാതെ ചികിത്സ തുടർന്നുവരുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
More Stories
കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ പുരോഗമിക്കുന്നു
അടുത്ത അധ്യയന വർഷത്തേക്ക് കുവൈറ്റ് ഇതര അധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം
കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ 1,542 അപകടങ്ങളും 23,744 നിയമലംഘനങ്ങളും