കുവൈറ്റ് സിറ്റി: ടൂറിസത്തിന്റെ ഏറ്റവും പുതിയ രൂപത്തിന് ജന്മം കൊടുത്ത് Fly World Luxury – Tourism Research Centre കുവൈറ്റിൽ പ്രവർത്തനമാരംഭിക്കുന്നു. ആഡംബര യാത്രകൾ തുടങ്ങി ഏറ്റവും നൂതന വിനോദസഞ്ചാര മേഖലകളിലേക്ക് തികച്ചും ആകർഷകമായ പ്രീമിയം സെർവീസുകൾ മുൻനിർത്തിയാണ് Fly World Luxury കുവൈറ്റിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദാവലിയ കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ടൂറിസത്തിലെ തന്നേ ഏറ്റവും വ്യത്യസ്തം എന്ന് പറയാവുന്ന ഈ Luxury Tourism സെർവീസുകൾ ആരംഭിച്ചിരിക്കുന്നത് കുവൈറ്റിലെ ബിസിനസ് ഗ്രൂപ്പായ ജോബിൻ ഇന്റർനാഷണൽ കമ്പനിയുടെ വൈദഗ്ധ്ത്തിനു കീഴിലാണ്. നിർമ്മാണം, ഹ്യൂമൻ റിസോഴ്സ്സ്, ട്രാവൽ ആൻഡ് ടൂറിസം, സിനിമ നിർമ്മാണം, മീഡിയ സേവനങ്ങൾ, IT സേവനങ്ങൾ എന്നീ മേഖലയിൽ പ്രാവീണ്യം തെളിയിച്ച JIC ഗ്രൂപ്പ്, Luxury ടൂറിസത്തിലൂടെ മധ്യ ഏഷ്യയിൽ ഒരു പ്രധാന ചുവടുവെപ്പ് ആണ് എടുത്തിരിക്കുന്നത്.
ഈ സംരംഭത്തിലൂടെ ഉപഭോക്താക്കൾക്കും സഞ്ചാരികൾക്കും ഏറ്റവും വേഗത്തിലും മികച്ച നിരക്കിലും യാത്ര സേവനങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ബുക്ക് ചെയ്യാൻ സാധിക്കും. ഉപഭോക്താക്കൾക്കായി ഒരുപിടി മികച്ച സേവനങ്ങൾ ആണ് ഇതിലൂടെ Fly World Luxury മുന്നോട്ട് വെക്കുന്നത്. തങ്ങളുടെ മുൻ സംരംഭങ്ങൾ പോലെ തന്നെ Luxury ടൂറിസം മികച്ച പിന്തുണ നേടും എന്ന് JIC ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോബിൻ P ജോൺ പത്ര സമ്മേളനത്തിൽ അറിയിച്ചു . കോവിഡ് 19നു ശേഷമുള്ള ടൂറിസത്തിൻ്റെ അനന്തമായ സാദ്ധ്യതകൾ Fly World Luxury തുറന്നുകാണിക്കും എന്നാണു ടൂറിസം വിദഗ്ധർ കണക്കാക്കുന്നത്.
പ്രസ്തുത വാർത്താ സമ്മേളനത്തിൽ ജോബിൻ P ജോൺ (MD), സുരേഷ് തോമസ് (CEO), മുഹമ്മദ് ഇസ (IT മാനേജർ), അഭിലാഷ് മുരളീധരൻ (BDM), ജോയ്‌സ് ജോസഫ് (CFO) എന്നിവർ പങ്കെടുത്തു.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു