ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് എയർവെയ്സ് വിമാനത്തിൽ യുവതിക്ക് സുഖപ്രസവം.ഇന്നലെ മനിലയിലേക്കുള്ള കുവൈറ്റ് എയർവേസ് വിമാനത്തിലാണ് ഒരു ഫിലിപ്പിനോ യുവതി കുഞ്ഞിന് ജന്മം നൽകിയത്.
ഒമ്പത് മണിക്കൂർ നീണ്ട വിമാനയാത്രയിൽ ക്യാബിൻ ക്രൂ അടിയന്തര സാഹചര്യം വിദഗ്ധമായി കൈകാര്യം ചെയ്തു. ഇപ്പൊൾ ഫിലിപ്പീൻസിലുള്ള അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. പ്രസവത്തിന് തൊട്ടുപിന്നാലെ ക്യാബിൻ ക്രൂ അംഗങ്ങൾ കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല