കുവൈറ്റ് സിറ്റി:മുൻ എൻ.സി.പി സംസ്ഥാന പ്രസിഡണ്ടായിരുന്ന ശ്രീ ഉഴവൂർ വിജയന്റെ ചരമവാർഷിക ദിനം ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ആചരിച്ചു. അബ്ബാസിയ യുണൈറ്റഡ് സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ ഒ എൻ സി പി നാഷ്ണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി ആദ്ധ്യക്ഷത വഹിച്ച് മുഖ്യ പ്രഭാഷണം നടത്തി . വൈസ് പ്രസിഡണ്ട് പ്രിൻസ് കൊല്ല പ്പിള്ളിൽ , ജോ:സെക്രട്ടറി അശോകൻ തിരുവനന്തപുരം , എക്സിക്യൂട്ടീവ് മെമ്പറായ ബിജു മണ്ണായത്ത് , ശക്തി മൂൺദേവ് എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി.
ആദർശത്തിൽ അടിയുറച്ച് ജീവിച്ച ചുരുക്കം ചില കേരള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ശ്രീ ഉഴവൂർ വിജയൻ . പ്രസ്ഥാനം കേരള ത്തിൽ കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച നേതാവിന്റെ വിയോഗം എൻ സി പി ക്കാർക്ക് ഒരു തീരാ നഷ്ടം തന്നെയാണ് ” .ജനറൽ സെക്രട്ടറി അരുൾരാജ് നന്ദി പറഞ്ഞു





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു