ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : കേരളത്തിലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടി, വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ, കല്പറ്റ മുൻസിപ്പാലിറ്റിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം (പി പി എഫ്) കുവൈറ്റ് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ബഹുമാനപ്പെട്ട കേരള സ്പോർട്സ് വകുപ്പ് മന്ത്രി ശ്രീ. വി അബ്ദുറഹ്‌മാൻ നിർവഹിക്കുന്നു. മെയ് 14 തീയതി ഉച്ചക്ക് രണ്ടു മണിക്ക് കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുൻ എം.എൽ.എ. ശ്രീ. സി.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. പ്രസ്തുത ചടങ്ങിൽ ശ്രീമതി ബിന്ദു മന്ത്രിയിൽ നിന്നും പുതിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങുന്നതായായിരിക്കും. ജനപ്രധിനിധികൾക്കൊപ്പം കൽപ്പറ്റ സോൺ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് യു. വേണുഗോപാലൻ, നിർമ്മാണം നിയന്ത്രിച്ച പി പി എഫ് പ്രധിനിധി ശ്രീ. ഹരീഷ്, പി പി എഫ് മുൻ പ്രസിഡന്റ് ശ്രീ. ഇടവത്തു രാജഗോപാൽ, കല കുവൈറ്റ് പ്രസിഡന്റ് ശ്രീ. പി ബി സുരേഷ് ഭാസ്കരൻ എന്നിവർ പങ്കെടുക്കും എന്ന് പി പി എഫ് കുവൈറ്റ് പ്രസിഡന്റ് അഡ്വ. തോമസ് സ്റ്റീഫൻ ജനറൽ സെക്രട്ടറി ശ്രീമതി. ഷേർളി ശശിരാജൻ എന്നിവർ അറിയിച്ചു.
പ്രസ്തുത നിർമ്മാണപ്രവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിൽ നിർലോഭമായ സഹായങ്ങൾ നൽകിയ ജില്ലാ കളക്‌ടർ, സംസ്ഥാന പഞ്ചായത്തു-റൂറൽ ഡെവലൊപ്മെന്റ് മന്ത്രി. ശ്രീ ഗോവിന്ദൻ മാസ്റ്റർ, കൽപ്പറ്റ മുൻസിപ്പാലിറ്റി അധികാരികൾ, മുൻ. എം.എൽ.എ. ശ്രീ. ശശീദ്രൻ, കൽപ്പറ്റ സോൺ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, സഹായം നൽകിയ പി പി എഫ് അംഗങ്ങൾ എന്നിവർക്ക് പി പി എഫ് കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി നന്ദി അറിയിച്ചു.





More Stories
അവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)യും Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.