ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്നലെ അർധരാത്രി മുതൽ പെയ്തിരുന്ന മഴയ്ക്ക് നേരിയ ശമനം. നിർത്താതെ പെയ്ത മഴയിലും റോഡിൽ നിറഞ്ഞ വെള്ളക്കെട്ടിലും ദുസ്സഹമായ വാഹനഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങുന്നു.
നേരത്തെ, കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് പല റോഡുകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്ന് പൊതു അവധി ആയിരുന്നിട്ടും റോഡുകളിൽ കനത്ത ട്രാഫിക് രൂപപ്പെട്ടിരുന്നു. എന്നാൽ, മഴയ്ക്ക് ശമനം ഉണ്ടാവുകയും വെള്ളക്കെട്ട് മാറുകയും ചെയ്തതോടെ വാഹനഗതാഗതം പൂർവ്വസ്ഥിതിയിലേക്ക് മടങ്ങി. എങ്കിലും, ഇന്ന് അർദ്ധരാത്രി വരെ മഴ തുടരുവാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു