Times of Kuwait
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് ക്രിസ്മസ് സ്പെഷൽ ആൽബം “ദൂരെ ദൂരെയാ താരകം” പുറത്തിറങ്ങി. ബിജോയ് ചാങ്ങേത്തിന്റെ രചനയും സംഗീതത്തിലും പുറത്തിറങ്ങിയ ആൽബം ഫേസ്ബുക്കിലും യുട്യൂബിലും നിരവധിപേര് കണ്ടുകഴിഞ്ഞു . സംഗീതലോകത്തേക്ക് ഒരു പുതിയ ഗായികയുടെ വരവിനു കൂടിയാണ് ഈ ഗാനം അവസരമൊരുക്കിയത്. ഇവനാ എൽസാ വർഗീസ് എന്ന പത്താം ക്ലാസ്സുകാരിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് , കോഴഞ്ചേരി അയിരൂർ സ്വദേശിയും കുവൈത്തിൽ ജോലിചെയ്യുന്ന മോൻസി( തോമസ് വർഗീസ് )യുടേം , ജിനി മാത്യുവിന്റെയും മൂത്ത മകളാണ് .
സംഗീതം & വരികൾ : ബിജോയ് മാറ്റു , വോക്കൽ: ഇവാന എൽസ വർഗീസ്, ഓർക്കസ്ട്രേഷൻ: പ്രതീഷ് വി ജെ, ഓഡിയോ ക്രെഡിറ്റ്: നെബു അലക്സാണ്ടർ,( ഓഡിയോ ക്രാഫ്റ്റ് അബ്ബാസിയ കുവൈറ്റ്, സ്ട്രിംഗ് വീഡിയോ & എഡിറ്റിംഗ് ഗിരീഷ് ബെനൻസ്, ഡിസൈൻ: ബിജൂസ് ഡിസൈൻസ്, പ്രൊഡ്യൂസർ: എൽവിൻസ് മ്യൂസിക്‌സ്, എന്നിവരാണ് അണിയറ പ്രവർത്തകർ.
ഗാനം കാണാൻ താഴെയുള്ള ലിങ്ക് തുറക്കുക
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ