Times of Kuwait
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം ജീവനക്കാർക്കുള്ള കോവിഡ് കാല ബോണസ് ഉടൻ ലഭ്യമാകുമെന്ന് സൂചന. കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (കെഐഎ) അടുത്തിടെ 175 ദശലക്ഷം ദിനാർ സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിലെ ധനകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർക്ക് ബോണസ് ലഭ്യമാകും എന്നാണ് സൂചന.
ആഭ്യന്തരമന്ത്രാലയം ഉൾപ്പെടെയുള്ള മറ്റു മന്ത്രാലയത്തിന് ജീവനക്കാർക്ക് അതിനുശേഷം ബോണസ് ലഭ്യമാകുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല