Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കോവിഡ്
വിമുക്തനായി. ഇന്ന് രാവിലെ തൻറെ ട്വിറ്റർ വഴിയാണ് കോവിഡ് നെഗറ്റീവായ വിവരം അദ്ദേഹം അറിയിച്ചത്. കഴിഞ്ഞ മാസം ഇരുപത്തി നാലാം തീയതിയാണ് അദ്ദേഹത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചത്. അതേതുടർന്ന് എംബസിയുടെ കോൺസിലർ സേവനങ്ങൾ താൽക്കാലികമായി നിർത്തി വച്ചിരുന്നു
നിലവിൽ ഹോം ക്വാരന്റൈനിൽ ഉള്ള അദ്ദേഹം ഓൺലൈൻ വഴി തൻറെ ജോലി തുടരും. തൻറെ രോഗവിമുക്തിക്കായി പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്ത ഏവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
More Stories
വേൾഡ് ബ്ലഡ് ഡോണേഴ്സ് ഡേയോട് അനുബന്ധിച്ച് അൽ അൻസാരി എക്സ്ചേഞ്ച് – ബി.ഡി.കെ കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ലോക രക്തദാന ദിനത്തിൻ്റെ ഭാഗമായി ബി ഡി കെ കുവൈത്ത് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ആരോഗ്യ സംരക്ഷണ സംവിധാനവും , മരുന്ന് വിതരണവും സുസ്ഥിരവും സുരക്ഷിതവുമാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം.