Times of Kuwait
കുവൈത്ത് സിറ്റി :അംബാസഡർ സിബി ജോർജ് മന്ത്രി ഡോ. രന അൽ ഫാരിസുമായി കൂടിക്കാഴ്ച നടത്തി . കഴിഞ്ഞ ദിവസമാണ് കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി കുവൈത്ത് മന്ത്രിസഭയിൽ പൊതുമരാമത്ത്, വാർത്താവിതരണം, വിവരസാങ്കേതിക വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി ഡോ. രന അൽ ഫാരിസിനെ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു. കൂടാതെ വിവരസാങ്കേതിക, പൊതുനിർമ്മാണ മേഖലകളിൽ പരസ്പര സഹകരണത്തിന് ഉള്ള വിഷയങ്ങളും ചർച്ചയായി.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു