Times of Kuwait
കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വൈദ്യസഹായം എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന വിമാനം കുവൈത്തിലെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം (ഐഎഎഫ് എയര്‍ക്രാഫ്റ്റ് സി17ജെ) ആണ് കുവൈത്തിൽ എത്തിയത്.
കുവൈറ്റിൽ നിന്ന് ഓക്സിജൻ സിലിണ്ടറുകളും ദ്രവീകൃത മെഡിക്കൽ ഓക്സിജന് ഉൾപ്പെടെയുള്ള കൂടുതൽ വൈദ്യസഹായം കപ്പൽ വഴിയായി ഇന്ത്യയിൽ എത്തിക്കും.
കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് കുവൈത്തിൽ നിന്നും ഇന്ത്യക്കുള്ള സഹായം നൽകുന്നതിൻറെ ഭാഗമായി കുവൈറ്റിൽ നിന്നും അയച്ച 210 മെട്രിക് ടൺ ദ്രവീകൃത വൈദ്യ ഓക്സിജനും 1200 ഓക്സിജൻ സിലണ്ടറും കഴിഞ്ഞ ആഴ്ച മംഗലാപുരത്തും കൊച്ചിയിലും എത്തിയിരുന്നു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്