Times of Kuwait
കുവൈത്ത് സിറ്റി :അംബാസഡർ സിബി ജോർജ് കുവൈത്ത് കലാസാംസ്കാരിക സാഹിത്യവിഭാഗം സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി . ഇന്നാണ് ഇന്ത്യൻ സ്ഥാനപതി കുവൈത്ത് കലാസാംസ്കാരിക സാഹിത്യവിഭാഗം സെക്രട്ടറി ജനറൽ കാമൽ അൽ അബ്ദുൽ ജലീലിനെ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു. കൂടാതെ കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങളും അറുപതാം വർഷത്തിലേക്ക് നിൽക്കുന്ന ഇന്ത്യ-കുവൈറ്റ് ചരിത്ര ബന്ധങ്ങളും പരസ്പര സഹകരണത്തിന് ഉള്ള വിഷയങ്ങളും ചർച്ചയായി.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി